കൊയിലാണ്ടിയിൽ ഇനി ഫുട്ബോളിന്റെ നാളുകൾ; യു.രാജീവൻ മാസ്റ്റര്‍ മെമ്മോറിയൽ അഖിലേന്ത്യാ സെവൻസുമായി യൂത്ത് കോൺഗ്രസ്, പോസ്റ്റർ പ്രകാശനത്തിന് വി.ഡി.സതീശൻ എത്തി


Advertisement

കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ്സ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന യു.രാജീവന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റെ പോസ്റ്റര്‍ പ്രകാശനം നടന്നു. പ്രതിപക്ഷനേതാവ് വി.ടി.സതീശനാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്.

Advertisement

ജീവകാരുണ്യ പ്രവർത്തനത്തിന് പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്താനൊരുങ്ങുന്നത്. ഒന്നാം സമ്മാനം 1,00001 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 5,0001 രൂപയും ട്രോഫിയുമാണ്.

Advertisement

പതിനാറോളം ടീമുകള്‍ അണിനിരക്കുന്ന മത്സരം നവംമ്പര്‍ അഞ്ചിന് വൈകീട്ട് അഞ്ചിന് കൊയിലാണ്ടി സ്റ്റേഡിയത്തില്‍ നടക്കും.

Advertisement

പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ അഡ്വക്കേറ്റ് കെ.പ്രവീണ്‍ കുമാര്‍, സി.ടി.ജെറില്‍ ബോസ്, ഷബീർ എളവനക്കണ്ടി,ഷഫീർ കാഞ്ഞിരോളി, അസീം വെങ്ങളം, എ.കെ.ജാനിബ്,അഭിനവ് കണക്കശ്ശേരി, റംഷീദ് കാപ്പാട് തുടങ്ങിയവര്‍ പങ്കെടുത്തു.

Summary: Poster release of U.Rajeevan master memorial sevens football tournament