നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തി കിടന്നു, പിന്നീട് ഉണര്‍ന്നില്ല; പൂനൂര്‍ സ്വദേശി ജിദ്ദയില്‍ അന്തരിച്ചു
റിയാദ്: പൂനൂര്‍ സ്വദേശി ജിദ്ദയിലെ ബസാത്തീനില്‍ അന്തരിച്ചു. തുമ്പോണ കുറ്റിക്കാട്ടില്‍ സാജിദ് ഷാ ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു.
സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ മുറിയിലെത്തി കിടന്നതായിരുന്നു. ഒപ്പമുള്ളവര്‍ വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്. ഹൃദയാഘാതം മൂലമായിരുന്നു മരണം.
ഉപ്പ: മുഹമ്മദ് ഷാ. ഉമ്മ: കദീജ. ഭാര്യ: ശുഹാദ. മക്കള്‍: റിസീന്‍, ഹസ, ഹിന.