ആയിരങ്ങൾക്ക് കര്‍ണാടക സംഗീതം പകര്‍ന്ന് നല്‍കിയ സംഗീതജ്ഞന്‍; മലബാർ സുകുമാരൻ ഭാഗവതരുടെ ഓര്‍മകളില്‍ പൂക്കാട് കലാലയം
കൊയിലാണ്ടി: ആയിരങ്ങൾക്ക് കര്‍ണാടക സംഗീതം പകര്‍ന്ന് നല്‍കിയ പ്രശസ്ത സംഗീതജ്ഞന്‍ മലബാർ സുകുമാരൻ ഭാഗവതരെ പൂക്കാട് കലാലയം അനുസ്മരിച്ചു. യു.കെ രാഘവൻ്റെ അധ്യക്ഷതയിൽ പൂക്കാട് കലാലയത്തില്‍ ചേർന്ന അനുസ്മരണ സമ്മേളനം ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവും സംഗീതജ്ഞനവുമായ സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
സുനിൽ തിരുവങ്ങൂർ അവാർഡ് ജേതാവ് എൻ.കെ മധുസൂദനനെ പരിചയപ്പെടുത്തി. അച്യുതൻ ചേമഞ്ചേരി പൊന്നാട അണിയിച്ചു. ശിവദാസ് കാരോളി കീർത്തിപത്രം സമർപ്പിച്ചു. എൻ.കെ മധുസൂദനൻ മറുപടി പറഞ്ഞു.
വിൽസൺ സാമുവൽ ആശംസ അർപ്പിച്ച് സംസാരിച്ചു. യോഗത്തിൽ സത്യൻ മേപ്പയൂർ സ്വാഗതവും എം.പ്രസാദ് നന്ദിയും പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് പുഷ്പാർച്ചന, കേളികൊട്ട്, സംഗീതാർച്ചന, നൃത്താർച്ചന, ചിത്രാർച്ചന എന്നിവയും നടന്നു.
Description: Pookkad kalalayam commemorates renowned musician Malabar Sukumaran Bhagavatare