300 വര്‍ഷം പഴക്കമേറിയ മരമുത്തശ്ശിയ്ക്ക് ആദരം; പൂക്കാട് മുണ്ടാടത്ത് കുനിയേടത്ത് പരദേവതാ ക്ഷേത്ര മഹോത്സവം കൊടിയേറി


Advertisement

പൂക്കാട്: പൂക്കാട് മുണ്ടാടത്ത് കുനിയേടത്ത് പരദേവതാക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. ക്ഷേത്ര പരിസരത്ത് 300 വര്‍ഷം പഴക്കമേറിയ മര മുത്തശ്ശിയെ ആദരിക്കല്‍ ചടങ്ങ് നടന്നു.

Advertisement

ചടങ്ങ് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ജയചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശേഖരന്‍ നായര്‍ ആലുക്കണ്ടി സ്വാഗതം പറഞ്ഞു. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. മലയാള കവിതയിലെ വൃക്ഷ സാന്നിധ്യത്തെപ്പറ്റി അധികരിച്ച് യു.കെ.രാഘവന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. തറവാട്ട് അംഗങ്ങളും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു.

Advertisement
Advertisement