‘യുവാക്കളിലെ ലഹരി ആസക്തി ഒഴിവാക്കുന്നതില്‍ റസിഡന്‍സ് കൂട്ടായ്മയുടെ പ്രധാന്യം വളരെയേറെ’; എട്ടാം വാര്‍ഷികാഘോഷത്തില്‍ പൂക്കാട് ഒപ്പം റസിഡന്‍സ് അസോസിയേഷന്‍
ചേമഞ്ചേരി: ഒപ്പം റസിഡന്റ്‌സ് അസോസിയേഷന്‍ പൂക്കാട് എട്ടാം വാര്‍ഷികാഘോഷം സമുചിതമായി ആഘോഷിച്ചു. യുവാക്കളില്‍ ഉണ്ടാകുന്ന മദ്യം, മയക്കുമരുന്ന് ആസക്തി ഒഴിവാക്കാനും സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും ഇത്തരം റസിഡന്‍സ് കൂട്ടായ്മയുടെ പ്രാധാന്യം വളരെയേറെയാണെന്ന് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ പറഞ്ഞു.
ശിവദാസ് ചേമഞ്ചേരി അധ്യക്ഷനായി. യുവ കവിയും, തിരക്കഥാകൃത്തുമായ സത്യചന്ദ്രന്‍ പൊയില്‍ക്കാവ് മുഖ്യാതിഥിയായി. ചടങ്ങില്‍ രാജ്യത്തെ സൈനിക സേവന രംഗത്ത് നിന്ന് വിരമിച്ചവരെ ആദരിച്ചു.
ചിത്രരചനാ മത്സര വിജയികള്‍ക്ക് രണ്ടാം വാര്‍ഡ് മെമ്പര്‍ രാജേഷ് കുന്നുമ്മലും, എസ്.എസ്.എല്‍.സി., പ്ലസ് ടു എന്നിവയില്‍ മികച്ച വിജയം നേടിയവര്‍ക്ക് സമ്മാന വിതരണം ആറാം വാര്‍ഡ് മെമ്പര്‍ ഗീത മുല്ലോളിയും നിര്‍വഹിച്ചു.
എന്‍.കെ.കെ.മാരാര്‍, മാടഞ്ചേരി നാരായണന്‍, ലെഫ് കേണല്‍ കെ. മാധവി, കുഞ്ഞിരാമന്‍ മാസ്റ്റര്‍
തുടങ്ങിയവര്‍ സംസാരിച്ചു. രാജന്‍ തെക്കേടത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സജികുമാര്‍ പാലക്കല്‍ സ്വാഗതവും,
ജി.കെ.ഗംഗാധരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.