ഇവർ നാടിന്റെ അഭിമാനം; വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച് പുരസ്കാരങ്ങൾ നേടിയവരെ അനുമോദിച്ച് പൂക്കാട് കലാലയം


ചേമഞ്ചേരി: പ്രതിഭകളുടെ സംഗമവേദിയായി മാറുകയായിരുന്നു. പ്രതിഭ തെളിയിച്ച് പുരസ്കാരങ്ങൾ നേടിയവരെ പൂക്കാട് കലാലയം അനുമോദിച്ചു. കീർത്തി 22 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ മേഖലകളിലെ പുരസ്‌കാര ജേതാക്കൾ പങ്കെടുത്തു. പരിപാടി കവി യൂസഫ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡന്റ് യു.കെ.രാഘവൻ അധ്യക്ഷത വഹിച്ചു. ശിവദാസ് ചേമഞ്ചേരി ഉപഹാര സമർപ്പണം നടത്തി. ശശികുമാർ പാലയ്ക്കൽ, കെ രാധാകൃഷ്ണൻ, പി.പി ഹരിദാസൻ എന്നിവർ സംസാരിച്ചു.

സംസ്ഥാന അദ്ധ്യാപക അവാർഡ് സുനിൽ തിരുവങ്ങൂർ, കേരള സംഗീത നാടക അക്കാദമിയുടെ സംഗീത സംവിധാനത്തിനുള്ള അവാർഡ് നേടിയ പ്രേംകുമാർ വടകര, കേരള ഫോക് ലോർ അക്കാദമി അവാർഡ് നേടിയ ശ്രീധരൻ തിരുവങ്ങൂർ, കേരള സാഹിത്യ അക്കാദമി – നാടകരചനയ്ക്കുള്ള അവാർഡ് നേടിയ ശ്രീജിത്ത് പൊയിൽക്കാവ്, കെ.ജി.ഹർഷൻ സ്മാരക പുരസ്കാരം നേടിയ ശശി കോട്ട്, സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റ് – ലോംഗ്ജമ്പ്, സൗത്ത് സോൺ അത് ലറ്റിക് മീറ്റ് ഹൈജമ്പ് സ്വർണ്ണ മെഡൽ നേടിയ മിൻസാര പ്രസാദ്, കേന്ദ്ര സംസ്കാരിക വകുപ്പ് – സീനിയർ ഫെല്ലോഷിപ്പ് നേടിയ പുരുഷു ഉള്ളിയേരി, നാടകസഭ, കൂമുള്ളി – കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ബിനേഷ് ചേമഞ്ചേരി, ഖാൻകാവിൽ പുരസ്കാരം നേടിയ സി.വി. ബാലകൃഷ്ണൻ, ആർ.കെ. രവിവർമ്മ സ്മാരക ഭാഷാശ്രീ പുരസ്കാരം നേടിയ അശോകൻ ചേമഞ്ചേരി, ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടിയ അഭിജിത്ത് വെറ്റിലപ്പാറ, സാഹിത്യരചനയ്ക്ക് ചട്ടമ്പിസ്വാമി സ്മാരക പുരസ്ക്കാരം നേടിയ കെ.പി സജിത്ത്, പ്രവാസി കലാചാര്യ പുരസ്ക്കാരം നേടിയ സന്തോഷ് കൈലാസ്, രാജൻ പാറോൽ, രശ്മി രമേഷ് എന്നിവരെയാണ് ചടങ്ങിൽ അനുമോദിച്ചത്.