കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും ലഹരി മാഫിയയെ തുരത്താന്‍ പൊലീസ് നടപടി സ്വീകരിക്കണം; രാഹുല്‍ മാങ്കൂട്ടത്തില്‍
കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും തഴച്ച് വളരുന്ന ലഹരി മാഫിയയെ ഇല്ലാതാക്കാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. സംസ്ഥാനത്താകെ ലഹരി മാഫിയ പിടിമുറുക്കുമ്പോള്‍ പോലീസ് നിഷ്‌ക്രിയരായി മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊയിലാണ്ടിയിലെ ലഹരിമാഫിയക്കെതിരെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി മാഫിയയെ തുരത്താന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് തെന്‍ഹീര്‍ കൊല്ലം അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡണ്ട് ആര്‍.ഷഹിന്‍, ജില്ല സെക്രട്ടറിമാരായ എം.കെ.സായീഷ്, ജെറില്‍ ബോസ്.സി.ടി തുടങ്ങിയവര്‍ സംസാരിച്ചു.
റാഷിദ് മുത്താമ്പി, ധീരജ് പടിക്കലക്കണ്ടി, ദൃശ്യ.എം, ഷംനാസ് എം.പി, മുഹമ്മദ് നിഹാല്‍, റംഷീദ് കാപ്പാട്, നിംനാസ്.എം, നിഖില്‍.കെ.വി, സജിത്ത് കാവും വട്ടം, അഭിനവ് കണക്കശ്ശേരി, ആദര്‍ശ്.കെ.എം എന്നിവര്‍ നേതൃത്വം നല്‍കി.