ഇയാളെകുറിച്ച് എന്തെങ്കിലും വിവരം അറിയുമോ ? കൊല്ലം റെയില്‍വേ ഗേറ്റിന് സമീപത്ത് ട്രെയിനില്‍ നിന്നും വീണ് മരിച്ചയാളുടെ ബന്ധുക്കളെ തേടി പോലീസ്


Advertisement

കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിന് സമീപത്ത് ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് മരിച്ച ആളുടെ ബന്ധുക്കളെ തേടി പോലീസ്. കഴിഞ്ഞ് മാസം 31നാണ് സംഭവം. ട്രെയിന്‍ നമ്പര്‍ 16306 കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ നിന്നും വീണാണ് ഇയാള്‍ മരണപ്പെടുന്നത്.

Advertisement

ഏതാണ്ട് 4.30നാണ് അപകടം. 175 സെ.മി ഉയരം, ഇരു നിറം, ഒത്ത ശരീരം, വെട്ടി ഒതുക്കിയ മീശ, ക്ഷൗരം ചെയ്ത നിലയിലുള്ള താടി രോമങ്ങള്‍ എന്നിവയാണ് അടയാളങ്ങള്‍. വെളുത്ത ഷര്‍ട്ടും നീല ജീന്‍സുമാണ് വേഷം. മാത്രമല്ല വലത് കൈയുടെ പെരുവിരലലില്‍ രണ്ട് നഖങ്ങള്‍ ഉണ്ട്. ഏതാണ്ട് 40 വയസ് പ്രായം തോന്നിക്കുന്നയാളാണ് മരണപ്പെട്ടത്.

Advertisement

നിലവില്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ കോഴിക്കോട് റെയിൽവെ പോലീസ് സ്‌റ്റേഷനുമായോ താഴെ കാണുന്ന ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.

കോഴിക്കോട് റെയിൽവെ പോലീസ് സ്‌റ്റേഷന്‍: 0495 2703499
സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍: 9747100175.

Advertisement

Description: Police are looking for the relatives of the person who died after falling from the train