ഭക്തജനങ്ങളാല്‍ തിങ്ങിനിറഞ്ഞ് ക്ഷേത്ര സന്നിധി; നവരാത്രി ആഘോഷനിറവില്‍ പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവീ ക്ഷേത്രം


പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ ദേവീ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് വന്‍ ഭക്തജന തിരക്ക്. ഞായറാഴ്ച്ച രാവിലെ നടന്ന കാഴ്ചശീവേലിക്കും, തുടര്‍ന്ന് നടന്ന നവഗ്രഹപൂജക്കും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. പ്രസാദവിതരണം ഉച്ചക്ക് 12.30വരെ നീണ്ടുനിന്നു.

കാഴ്ചശീവേലിക്ക് തിടമ്പേറ്റിയ ഗജവീരനും, മലബാറിലെ പ്രസിദ്ധരായ വാദ്യകലാകാരന്മാരായ കലാമണ്ഡലം ശിവദാസും. വിനോദ് മാരാരും അകമ്പടി സേവിച്ചു. രാത്രി നൂപുരം തൃത്ത വിദ്യാലയത്തിന്റെ നൃത്ത പരിപാടി അരങ്ങേറി. തുടര്‍ന്ന് സരുണ്‍ മാധവിന്റെ തായമ്പകയും നടന്നു. നാളെ വൈകുന്നേരം സിംഫണി ഓര്‍കസ്ട്ര കോഴിക്കോടിന്റെ ഭക്തി ഗാനമേളയും, തുടര്‍ന്ന് കലാമണ്ഡലം ശിവദാസും. കലാമണ്ഡലം സനൂപും ഒരുക്കുന്ന ഇരട്ട തായമ്പകയും ഉണ്ടായിരിക്കും.

വിജയദശമി ദിനമായ ചൊവ്വാഴ്ച്ച രാവിലെ എഴുത്തിനിരുത്തിന് ഒട്ടേറെ കുട്ടികള്‍ പങ്കാളികളാകും, ശ്രീധരന്‍ കൊയിലാണ്ടി, രമേഷ് കാവില്‍, യു.കെ രാഘവന്‍, മധു ശങ്കര്‍ മീനാക്ഷി, ഡോ.എം.കെ കൃപാല്‍, ഡോ. സോണി രാജ് മോഹന്‍ എന്നിവരാണ് ഗുരു പഥം അലങ്കരിക്കുന്നത്. കാലത്ത് 10 മണിക്ക് ആനയൂട്ടും ഒരുക്കിയിട്ടുണ്ട് എഴുത്തി തിരുത്തിനും, ആനയൂട്ടിനും, വാഹന പൂജക്കും മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് ഭാരവാഹികളായ ചെയര്‍മാന്‍ ഹല്‍ ബിത്ത് ശേഖര്‍, ജ: കണ്‍വീനര്‍ ശശി കോതേരി, സി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.