പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്ര മഹോത്സവം 2024 മാര്‍ച്ച് 13 മുതല്‍ 18 വരെ


കൊയിലാണ്ടി: ഉത്സവങ്ങളുടെ ആരവത്തിന് തുടക്കമിടുകയാണ്. മലബാറിലെ പ്രസിദ്ധമായ പൊയില്‍ക്കാവ് ശ്രീ ദുര്‍ഗ്ഗാ -ദേവി ക്ഷേത്ര മഹോത്സവം 2024 മാര്‍ച്ച് 13 മുതല്‍ 18 വരെയായിരുക്കുമെന്ന് ഉത്സവ കമ്മിറ്റി അറിയിച്ചു. ആചാര അനുഷ്ടാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഉത്സവം ആഘോഷപൂര്‍വ്വം നടത്തുന്നതിനായി ഉത്സവ കമ്മിറ്റിയും രൂപീകരിച്ചു.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പുതുക്കുടി ഗോവിന്ദന്‍ നായരുടെ അധ്യക്ഷതയില്‍ 101 അംഗങ്ങള്‍ ഉള്‍പ്പെടുന്ന മഹോത്സവ കമ്മിറ്റിയാണ് രൂപീകരിച്ചത്. പ്രസിദ്ധ വാദ്യ കലാകാരന്മാര്‍, കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ഗജവീരന്മാര്‍, വനമധ്യത്തില്‍ പാണ്ടിമേളം, കുടമാറ്റം, ആനയൂട്ട്, വിവിധ കലാ -സാംസ്‌കാരിക പരിപാടികള്‍, വെടിക്കെട്ടുകള്‍, വിവിധ ദേശങ്ങളില്‍ നിന്നുള്ള വര്‍ണ്ണാഭമായ ആഘോഷ വരവുകള്‍, സമുദ്ര തീരത്തെ കുളിച്ചാറാട്ട്, പ്രസാദ ഊട്ട്, മെഗാകാര്‍ണിവല്‍ തുടങ്ങി നിരവധി പരിപാടികള്‍ ഇത്തവണ മഹോത്സവത്തിന് മാറ്റ് കൂട്ടുമെന്ന് കമ്മിറ്റി
അറിയിച്ചു.

ചെയര്‍മാനായി ഹല്‍ബിത്ത് വടക്കയില്‍, വൈസ് ചെയര്‍മാന്‍മാര്‍ സി.വി ബാലകൃഷ്ണണന്‍, ഡോ:ഒ. വാസവന്‍, ശശി കോതേരി എന്നിവരെ തിരഞ്ഞെടുത്തു. ജനറല്‍ കണ്‍വീനറായി ശശീന്ദ്രന്‍ ഒറവങ്കരയും കണ്‍വീനര്‍മാരായി നിഷിത്ത്കുമാര്‍, ശലിത്ത്കുമാര്‍, വിനോദന്‍ പാവറുകണ്ടി ശിവദാസന്‍ കാവില്‍കുനി എന്നിവര്‍ ചുമതലയേറ്റു.