എൻസിസി ക്യാംപ് സമയത്ത് ഉൾപ്പടെ പീഡിപ്പിച്ചു; പെരുവണ്ണാമൂഴിയിൽ അധ്യാപകൻ അറസ്റ്റിൽ


പേരാമ്പ്ര: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിലായി. അധ്യാപകൻ ചെരുവിൽ ബിജോ മാത്യു (44) ആണ് അറസ്റ്റിലായത്. ജനുവരി 17ന് പെരുവണ്ണാമൂഴി പൊലീസിൽ വിദ്യാർഥിനി നൽകിയ പരാതിയിലാണ് അറസ്റ്റ്.

ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതിനെ തുടർന്ന് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സബ് ഇൻസ്പെക്ടർ ജിതിൻ വാസിനു മുൻപിൽ പ്രതി കീഴടങ്ങുകയായിരുന്നു. എൻസിസി ക്യാംപ് സമയത്ത് ഉൾപ്പടെ അധ്യാപകൻ പീഡിപ്പിച്ചെന്നാണ് വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നത്. കേസിനെ തുടർന്ന് സ്കൂൾ അധികൃതർ അധ്യാപകനെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.