പത്ത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി കുറ്റവിമുക്തനാക്കി
കൊയിലാണ്ടി: പത്ത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി കുറ്റവിമുക്തനാക്കി. പ്രതിയായ തൻസീറിനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി അനിൽ ടി.പി കുറ്റവിമുക്തനാക്കിയത്.
2019 ജനുവരി ഒമ്പതിനാണ് അന്നശ്ശേരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയുടെ വീട്ടിലെ കല്യാണത്തിന് പന്തലിടാനായി എത്തിയ തൻസീർ പത്ത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കേസ്.
ഐ.പി.സി 511, 377, പോക്സോ നിയമത്തിലെ 9 (എം) ആർ/ഡബ്ല്യു, 10 എന്നീ വകുപ്പുകൾ പ്രകാരമാണ് തൻസീറിനെതിരെ കേസെടുത്തത്. പ്രതിഭാഗത്തിനായി അഡ്വ. അനിൽ .ജി, അഡ്വ. എൽ.ജി.ലിജീഷ് എന്നിവർ ഹാജരായി.
[bot1]