താമരശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍


താമരശ്ശേരി: പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓര്‍ക്കിഡ് ഹൗസിങ് കോളനിയിലെ കെ. സന്തോഷ് (16)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. മുണ്ടക്കല്‍ യു.പി. സ്‌കൂളിലെ പ്രധാന അധ്യാപകനായ സന്തോഷിന്റെയും കൊടുവള്ളി കെ.എം.ഒ സ്‌കൂളിലെ അധ്യാപികയായ ബിജിലിയുടെയും മകനാണ്. അഭിനവ് കെ.സന്തോഷ് സഹോദരനാണ്.

സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് കൊടുവള്ളി കാവുങ്ങല്‍ തറവാട് വീട്ടുവളപ്പില്‍ നടക്കും.