പിഷാരികാവ് കാളിയാട്ട മഹോത്സവം: പ്രധാന റോഡുകൾ നവീകരിക്കണമെന്ന് ക്ഷേത്രം ക്ഷേമ സമിതി


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സമീപത്തെ പ്രധാന റോഡുകൾ അടിയന്തരമായി നവീകരിക്കണമെന്ന് പിഷാരികാവ്‌ ക്ഷേത്രം ക്ഷേമ സമിതി ജനറൽ ബോർഡിയോഗം ആവശ്യപ്പെട്ടു. കാളിയാട്ട മഹോത്സവം പൂർവ്വാധികം ഭംഗിയാക്കുന്നതിന് ക്ഷേത്ര ട്രസ്റ്റി ബോർഡുമായി സഹകരിച്ചു പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു.

ഉത്സവത്തോടനുബന്ധിച്ചുള്ള ആന എഴുന്നെള്ളിപ്പിനും, വെടി ക്കെട്ടിനും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. മാർച്ച് 29, 30 തിയ്യതികളിൽ നടക്കുന്ന കോഴിക്കോട് ജില്ലയിലെ പരീക്ഷകൾ മാറ്റി വെക്കാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. മാർച്ച് 24 മുതൽ 31 വരെയാണ് കാളിയാട്ട മഹോത്സവം.

യോ​ഗത്തിൽ പ്രസിഡന്റ് വി.വി.ബാലൻ അധ്യക്ഷതയിലാണ് വഹിച്ചു. ഇ.എസ്. രാജൻ, അഡ്വ.ടി. കെ.രാധാകൃഷ്ണൻ, വ.വി.സുധാകരൻ, പി.വേണു, എൻ.എം.വിജയൻ, കെ.പി.ചന്ദ്രൻ, എ. സതീശൻ, ശശി.എസ്.നായർ, എം.വിജയകുമാർ ,ഗിരീഷ് ഗിരികല, പി.രാജൻ, പി. എം.സുരേഷ്ബാബു , സി.കെ. ശശീന്ദ്രൻ, കെ.പി.ബാബു എന്നിവർ സംസാരിച്ചു.

Summary: Kollam Sree Pisharikavu Temple kaliyata mahotsav