രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുറച്ചു; ഇന്ന് മുതല്‍ പ്രാബല്യത്തില്‍


ഡല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംങ് പുരി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് വിലകുറച്ചത്.

ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 96.72 രൂപയില്‍ നിന്ന് 94.72 രൂപയായി. ഡീസല്‍ വില 89.62 രൂപയില്‍ നിന്നും 87.62 രൂപയായി കുറഞ്ഞു. ലോക വനിത ദിനത്തില്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വില കേന്ദ്ര സര്‍ക്കാര്‍ 100 രൂപ കുറച്ചിരുന്നു.

പെട്രോള്‍, ഡീസല്‍ വിലയിലെ കുറവ് ഉപഭോക്താക്കളുടെ ചെലവ് വര്‍ധിപ്പിക്കുകയും ഡീസല്‍ ഉപയോഗിച്ച് ഓടുന്ന 58 ലക്ഷം ഹെവി ഗുഡ്സ് വാഹനങ്ങള്‍, 6 കോടി കാറുകള്‍, 27 കോടി ഇരുചക്ര വാഹനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന ചെലവ് കുറക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.