സെര്‍വര്‍ തകരാര്‍; ജില്ലയില്‍ റേഷന്‍ മസ്റ്ററിംങ് മുടങ്ങി


കോഴിക്കോട്: ജില്ലയില്‍ റേഷന്‍ മസ്റ്ററിംങ് മുടങ്ങി. സെര്‍വര്‍ തകരാര്‍ മൂലമാണ് മസ്റ്ററിംങ് മുടങ്ങിയത്. രാവിലെ 7.50 ആയപ്പോള്‍ മുതല്‍ മസ്റ്ററിംങ് പൂരര്‍ണ്ണമായും നിലച്ച മട്ടാണ്.

നിരവധി ആളുകളാണ് നേരത്തെ തന്നെ മസ്റ്ററിംങ് പൂര്‍ത്തിയാക്കാനായി എത്തിയിരുന്നത്. നിരവധി റേഷന്‍ കടകളിലും സെര്‍വര്‍ തകരാര്‍ മൂലം മസ്റ്ററിംങ് നിര്‍ത്തിവച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തേക്ക് റേഷന്‍ വിതരണം നിര്‍ത്തിവെച്ചാണ് സംസ്ഥാനത്ത് മസ്റ്ററിംങ് ആരംഭിക്കാനൊരുങ്ങിയത്. എന്നാല്‍ സംസ്ഥാനത്താകമാനം റേഷന്‍ കടകളില്‍ സെര്‍വര്‍ തകരാര്‍ സംഭവിക്കുകയായിരുന്നു.

റേഷന്‍ കടളില്‍ എത്തിയവര്‍ മസ്റ്ററിംങ് മുടങ്ങിയതോടെ നമ്പറുകള്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുകയാണ് ചിലര്‍ സെര്‍ലര്‍ തകരാര്‍ പരിപഹിക്കുമെന്ന പ്രതീക്ഷയില്‍ ഇപ്പോവും റേഷന്‍ കടകളില്‍ തുടരുന്നുണ്ട്.