ദേശീയ മാസ്റ്റേഴ്‌സ് നീന്തല്‍ മത്സര സ്വര്‍ണ്ണമെഡല്‍ ജേതാവ് നാരായണനെ അനുമോദിച്ച് പെരുവട്ടൂര്‍ സഹായി റസിഡന്‍സ് അസോസിയേഷന്‍; ഒപ്പം ട്രാഫിക് ബോധവല്‍ക്കരണ ക്ലാസും


കൊയിലാണ്ടി: ദേശീയ മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ മെഡല്‍ കരസ്ഥമാക്കിയ പെരുവട്ടൂര്‍ സ്വദേശി നാരായണന്‍ നയരെ അനുമോദിച്ച് സഹായി റസിഡന്‍സ് അസോസിയേഷന്‍.

പെരുവട്ടൂര്‍ എ പ്ലസ് സ്റ്റഡി സെന്ററില്‍ വച്ച് നടത്തിയ അനുോദന പരിപാടിയില്‍ ട്രോഫിക് ബോധവല്‍ക്കരണ ക്ലാസും ട്രാഫിക് മിറര്‍ സ്ഥാപനവും സംഘടിപ്പിച്ചു. സുധ കിഴക്കെപ്പാട്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊയിലാണ്ടി ട്രാഫിക് സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് ആവള ബോധവല്‍ക്കരണ ക്ലാസും എടുത്തു. പരിപാടിയില്‍ റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തു.