പെരുവട്ടൂരിൽ വച്ച് ബൈക്ക് ഇടിച്ച് നമ്പ്രത്തുകര സ്വദേശിയായ വയോധികൻ മരിച്ചു


Advertisement

കൊയിലാണ്ടി: പെരുവട്ടൂരിൽ വച്ച് ബൈക്ക് ഇടിച്ച് നമ്പ്രത്തുകര സ്വദേശിയായ വയോധികൻ മരിച്ചു. കുന്നോത്ത് മുക്ക് മലയില്‍ മീത്തല്‍ രാഘവനാണ് മരിച്ചത്. ജോലിക്ക് പോകാനായി വീട്ടില്‍ നിന്ന് പോയതായിരുന്നു.

ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രാഘവന്‍ ഓടയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബൈക്ക് ഓടിച്ചയാള്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

നാരായണിയാണ് രാഘവന്റെ ഭാര്യ. മക്കള്‍: രാജേഷ്, രഞ്ജിനി. മരുമക്കള്‍: ബിനി (തത്തംവള്ളി പൊയില്‍).

Advertisement
Advertisement
Advertisement