‘കുട്ടികള്‍ ചതിക്കപ്പെടാതിരിക്കാന്‍ നമുക്ക് മുന്‍കരുതലെടുക്കാം’; കുട്ടികളിലെ മൊബൈല്‍ ഫോണ്‍ ദുരുപയോഗവും സൈബര്‍ ലോകത്തെ ചതിക്കുഴികളും, പെരുവട്ടൂര്‍ എല്‍.പി സ്‌കൂളില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ്


കൊയിലാണ്ടി: പെരുവട്ടൂര്‍ എല്‍ – പി, സ്‌കൂള്‍ ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. മൊബൈല്‍ ഫോണിന്റെ ദുരുപയോഗം സൈബര്‍ ലോകത്തെ ചതിക്കുഴികള്‍, കുട്ടികളില്‍ കണ്ടു വരുന്ന വിവിധതരം ഗെയിം, നല്ല ആരോഗ്യ ശീലയും എന്നിവയെപ്പറ്റി ക്ലാസില്‍ വിഷദമായി സംസാരിച്ചു.

ഫറോക്ക് ട്രയിനിംഗ് കോളേജിലെ പ്രഫസ്സര്‍ ഡോ ജൗഹര്‍ മുനവ്വിര്‍ ആണ് ക്ലാസ് എടുത്തത്. ചടങ്ങില്‍ പ്രധാനാധ്യാപിക സൗമിനി ഇ. സ്വാഗതവും, പി.ടി.എ പ്രസിഡന്റ് ഷിജു ടി.പി അധ്യക്ഷതയും വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം.പി.ടി.എ പ്രസിഡന്റ് ധന്യ രാജേഷ്, ഇന്ദിര സി.കെ, ഉഷശ്രീ. കെ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സംസാരിച്ചു. ജാഗ്രത സമിതി കണ്‍വീനര്‍ സിറാജ് ഇയ്യഞ്ചേരി നന്ദി പറഞ്ഞു.