പഴയകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകന്‍ പെരുവട്ടൂര്‍ മാണിക്കോത്തുകണ്ടി നാരായണന്‍ അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ മാണിക്കോത്തുകണ്ടി നാരായണന്‍ (റോയല്‍ ടയര്‍ നടക്കാവ്) അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. പഴയകാല കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനും ഏറേക്കാലം കോഴിക്കോട് നടക്കാവ് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ: പരേതയായ ലീല. മക്കള്‍: രജനി, ഷീബ, ശ്രീമണി (മുന്‍ കൊയിലാണ്ടി സഹകരണ ആശുപത്രി ജീവനക്കാരി), ശ്രീലാല്‍ (ഫ്‌ലാഷ് ഡിജിറ്റല്‍ സ്റ്റുഡിയോ), പരേതയായ ലൗലി.
മരുമക്കള്‍: നാരായണന്‍ കാക്കഞ്ചേരി, ഗോകുല്‍ദാസ് ചെട്ടിക്കുളം, നൈജ തൊണ്ടയാട്. സഹോദരങ്ങള്‍: ദേവി, പരേതയായ നാരായണി കൊല്ലം. സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് 12 മണി വീട്ടുവളപ്പില്‍ നടക്കും.