മുസ്ലീം ലീഗ് നേതാവും കരുണ പാലിയേറ്റീവ് കെയർ മുഖ്യരക്ഷാധികാരിയുമായ പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് പുത്തൻപുരയിൽ മൊയ്‌തു അന്തരിച്ചു


പേരാമ്പ്ര: മുസ്ലീം ലീഗ് നേതാവും കക്കറമുക്ക് കരുണ പാലിയേറ്റീവ് കെയർ മുഖ്യരക്ഷാധികാരിയുമായ ചെറുവണ്ണൂർ കക്കറമുക്ക് പുത്തൻപുരയിൽ മൊയ്‌തു അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. കക്കറമുക്ക് പ്രദേശത്ത് മുസ്ലീം ലീഗ് പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതിലും, പാലിയേറ്റീവ് സംവിധാനത്തിന്‌ തുടക്കം കുറിക്കുന്നതിലും നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്‌. ഹുജ്ജത്തുൽ ഇസ് ലാം മദ്രസ പ്രസിഡണ്ട്‌, ഹജ്ജത്തുൽ ഇസ്ലാം അറബി കോളേജ് പ്രസിഡണ്ട്‌, ഇസ്ഹാഫുൽ മുസ്ലിമീൻ മഹല്ല് വൈസ് പ്രസിഡണ്ട്‌, എസ്.ടി.യു, കെ.എം.സി.സി മസ്ക്കറ്റ് സ്റ്റേറ്റ് പ്രവർത്തക സമിതി അംഗം, സ്വതന്ത്ര കർഷക സംഘം ചെറുവണ്ണൂർ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എന്നീ നിലകളിൽ പ്രവൃത്തിച്ചുവരികയായിരുന്നു.

ഉപ്പ: പരേതനായ കിണറുള്ളതിൽ കുഞ്ഞബ്ദുളള ഹാജി.

ഉമ്മ: ഖദീജ. ഭാര്യ:സൈനബ.

മക്കൾ: മുഹമ്മദ് ശരീഫ് (എഞ്ചിനിയർ), ഡോ:അജ്മൽ (മൗറീ ഷ്യസ്), ഡോ:മുഹമ്മദ്സാജിദ് (ലണ്ടൻ).

മരുമക്കൾ: നഹ്‌ല(ആയിഞ്ചേരി), ഫിൽബബാനു ഉള്ളിയേരി (മൗറീഷ്യസ്), റംഷിദ പൂവളപ്പിൽ (ലണ്ടൻ).

സഹോദരങ്ങൾ: കുഞ്ഞാമിന, അബ്ദുറഹിമാൻ, മൂസ്സ, സുബൈദ കടിയങ്ങാട്, ഹാജറ നൊച്ചാട്, ശരീഫ, പരേതനായ ഇബ്രാഹിം.

Description: Perampra Cheruvannur Kakkaramuk Moitu passed away