വിഷുതലേന്നുള്ള മദ്യവില്‍പ്പനയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവുമായി പേരാമ്പ്ര ബിവറേജസ് ഔട്ട്‌ലറ്റ്; കണ്‍സ്യൂമര്‍ ഫെഡുകളില്‍ കൊയിലാണ്ടി രണ്ടാമത്


കൊയിലാണ്ടി: വിഷുവിന്റെ തലേദിവസത്തെ മദ്യവില്‍പ്പനയില്‍ കോഴിക്കോട് ജില്ലയില്‍ ഒന്നാം സ്ഥാനവുമായി പേരാമ്പ്രയിലെ ബിവറേജസ് ഔട്ട്‌ലറ്റ്. 6204740രൂപയുടെ മദ്യവില്‍പ്പനയാണ് ഏപ്രില്‍ 13ന് പേരാമ്പ്രയിലെ ബിവറേജസ് ഔട്ട്‌ലറ്റില്‍ നടന്നത്.

കോഴിക്കോട് ജില്ലയിലെ ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ ഏപ്രില്‍ 13ലെ മദ്യവില്‍പ്പന വിവരങ്ങള്‍:

മിനി ബൈപാസ്: 4603810
തണ്ണീര്‍പന്തല്‍: 5096910
നരിക്കുനി: 4013450
തിരുവമ്പാടി 6127180
അറപ്പുഴ: 4039330
പയ്യോളി: 3645100
പാവമണി 1: 3481840
പാവമണി 2: 4245340
പേരാമ്പ്ര: 6204740
കരിക്കാംകുളം: 4686510
വടകര: 4796190
രാമനാട്ടുകര: 6198710
കോട്ടക്കടവ്: 3112520

കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പനയില്‍ കൊയിലാണ്ടിയിലെ കണ്‍സ്യൂമര്‍ ഫെഡിനാണ് ജില്ലയില്‍ രണ്ടാം സ്ഥാനം. ഏപ്രില്‍ 13ന് 5758750 രൂപയുടെയും 14ന് 3568950രൂപയുടെയും മദ്യവില്‍പ്പനയാണ് നടന്നത്.