പേരാമ്പ്ര എ.യു.പി സ്‌കൂള്‍ അനുമോദന സദസ്സും പി.ടി.എ ജനറല്‍ ബോഡിയും സംഘടിപ്പിച്ചു


പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്‌കൂള്‍ എല്‍.എസ്.എസ്, യു.എസ്. എസ്, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കൂടാതെ പി.ടി.എ ജനറല്‍ ബോഡിയും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് വി.എം. മനേഷ് അദ്ധ്യക്ഷത വഹിച്ചു.

പി.ടി.എ ഭാരവാഹികളായി വി.എം മനേഷ് (പ്രസിഡണ്ട്), പി.എം റിഷാദ്(വൈ. പ്രസിഡണ്ട്)എന്നിവരും എം.പി.ടി.എ പ്രസിഡണ്ടായി സുജ.പി. ശ്രീലേഷ് വൈസ് പ്രസിഡന്റായി സി.കെ രേഷ്മ എനന്ിവരും ചുമതലയേറ്റു.

വാര്‍ഡ് മെംബര്‍ പി. ജോന, മാനേജര്‍ അലങ്കാര്‍ ഭാസ്‌കരന്‍, ഇ. വിശ്വനാഥന്‍, പി.എം റിഷാദ്, ടി.കെ. ഉണ്ണികൃഷ്ണന്‍, കെ.എല്‍ ഷിജില, എം. സി മഞ്ജുള, പി.കെ സ്മിത, കെ.എം സാജു എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മാസ്റ്റര്‍ പി.പി. മധു സ്വാഗതവും ഇ. ഷാഹി നന്ദിയും പറഞ്ഞു.