വീടിന്റെ ടെറസില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി മരിച്ചു
പേരാമ്പ്ര: വീടിന്റെ ടെറസില്‍ നിന്ന് വീണ് പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി മരിച്ചു. കരുവശ്ശേരി പൊട്ടകുളങ്ങര സന്തോഷ് കുമാര്‍ (57) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് വീടിന്റെ ടെറസ്സില്‍ നിന്ന് വീണ് സന്തോഷിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലായിരിക്കെ ഇന്നലെ രാത്രി മരണപ്പെട്ടു.
സിന്ധുവാണ് ഭാര്യ. അക്ഷയ് കുമാര്‍, അതുല്‍ (ടെക്‌നോപാര്‍ക്ക്) എന്നിവർ മക്കളാണ്. പേരാമ്പ്ര ബസ് സ്റ്റാന്റില്‍ ടയര്‍ വര്‍ക്ക്‌സ് നടത്തുകയാണ് സന്തോഷ്.