സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അരിക്കുളം പാറക്കുളങ്ങര പിലാവുള്ളതില്‍ പി.സി ചന്ദ്രന്‍ അന്തരിച്ചു


അരിക്കുളം: പാറക്കുളങ്ങര പിലാവുള്ളതില്‍ പി.സി.ചന്ദ്രന്‍ അന്തരിച്ചു. അന്‍പത്തിയാറ് വയസായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. സി.പി.എം പാറക്കുളങ്ങര മുന്‍ ബ്രാഞ്ച് സെക്രട്ടറിയും നിലവില്‍ ബ്രാഞ്ച് അംഗവുമാണ്.

പരേതരായ തെയ്യോന്റെയും കീഴായിയുടെയും മകനാണ്. ഭാര്യ: നിഷ (സി.പി.എം ബ്രാഞ്ച് മെമ്പര്‍). മക്കള്‍: അഭിഷേക്, അനിഷ, അലീന.

സംസ്‌കാരം: ഇന്ന് ഉച്ചയ്ക്കുശേഷം വീട്ടുവളപ്പില്‍ നടക്കും.