പയ്യോളിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മൃതദേഹം പുറക്കാട് സ്വദേശിയുടേത്


പയ്യോളി: ഇന്ന് രാവിലെ പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പുറക്കാട് സ്വദേശി കോടന്നൂര്‍ രവീന്ദ്രന്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു.

പയ്യോളി റെയില്‍വേ സ്‌റ്റേഷനും തെക്കേ ഭാഗത്തെ ഗേറ്റിനുമിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ചിന്നിചിതറിയ നിലയിലായിരുന്നു മൃതദേഹം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഭാര്യ: ദീപ ടീച്ചര്‍. അച്ഛന്‍: പരേതനായ പത്മനാഭന്‍ നായര്‍. അമ്മ: ദേവി ടീച്ചര്‍. സംസ്‌കാരം: ഇന്ന് വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും.