പയ്യോളി തച്ചൻകുന്ന് സ്വദേശി ദുബായില്‍ അന്തരിച്ചു


പയ്യോളി: പയ്യോളി സ്വദേശി ദുബായില്‍ അന്തരിച്ചു. തച്ചൻകുന്ന് ആയഞ്ചേരിക്കണ്ടി മുബാറക് ആണ് മരിച്ചത്‌. അൻപത്തിമൂന്ന് വയസായിരുന്നു.

രണ്ട് ദിവസം മുമ്പ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ദുബായില്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

ഉപ്പ: ചെത്തിൽ  അസൈനാർ ഹാജി. ഉമ്മ: പരേതയായ ഖദീജ ഹജ്ജുമ്മ. ഭാര്യ: നജിയ ടീച്ചർ (മേപ്പയ്യൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ).

മകൻ: നൂഹ് മാസിൻ മുബാറക്ക്. സഹോദരങ്ങൾ: മശ്ഹൂദ് ബഹ്‌റൈൻ, മുംതാസ്, റൈഹാനത്ത്.

മയ്യത്ത് നിസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് തച്ചൻകുന്ന് ജുമാ മസ്ജിദിലും, 11.30ന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിലും നടക്കും.