മുഹമ്മദ് അല്‍ത്താഫ് കോഴിക്കോട്ടെ ഹോട്ടലില്‍ മുറിയെടുത്തത് കോഴ്‌സ് ചെയ്യാനെന്ന് പറഞ്ഞ്, വാതില്‍ മുട്ടിയിട്ടും തുറന്നില്ല, പിന്നീട് കണ്ടത് മരിച്ച നിലയില്‍; പയ്യോളി സ്വദേശിയുടെ വിയോഗത്തിന്റെ ഞെട്ടലില്‍ നാട്
കോഴിക്കോട്: പയ്യോളി സ്വദേശിയായ യുവാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലില്‍ നാട്. പയ്യോളി ആവിക്കല്‍ റോഡില്‍ സായിവിന്റെ കാട്ടില്‍ മുഹമ്മദ് അല്‍ത്താഫിനെ ഇന്നലെ വൈകീട്ടാണ് ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രവാസിയായ അല്‍ത്താഫ് പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. മൂന്ന് ദിവസമായി കോഴ്‌സ് ചെയ്യാനെന്ന് പറഞ്ഞ് കോഴിക്കോട് അപ്‌സര തിയ്യേറ്റിന് സമീപത്തെ ലാര്‍ഡ് ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് ക്ലീനിങ്ങിനായി ഹോട്ടല്‍ ജീവനക്കാരനെത്തി വാതിലില്‍ മുട്ടി വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ പകരം താക്കോല്‍ ഉപയോഗിച്ച് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്നാണ് പറയുന്നത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വൈകീട്ട് 3.30 നാണ് സംസ്‌കാരം.
എം.സി.കെ.നാസര്‍ താഹിറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: തന്‍സീര്‍, നാസില.