പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് എക്സിക്യൂട്ടീവ് മെമ്പറായിരുന്ന നാറാണത്ത് കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു


Advertisement

കീഴൂർ: തച്ചൻക്കുന്നിലെ പൊതുപ്രവർത്തകനും പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് എക്സിക്യൂട്ടീവ് മെമ്പറുമായിരുന്ന നാറാണത്ത് കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. കിഴൂർ മഹാശിവക്ഷേത്രപരിപാലന സമിതി മുൻ വൈസ് പ്രസിഡണ്ടും താര റെസിഡൻസ് വൈസ് പ്രസിഡന്റുമായിരുന്നു. മുൻ സതേൺ റെയിൽവേ ഉദ്യോഗസ്ഥനാണ്.

Advertisement

പരേതരായ രാമൻ നായരുടെയും കുഞ്ഞി മാധവിഅമ്മയുടെയും മകനാണ്. പത്മാവതി അമ്മയാണ് ഭാര്യ. മക്കൾ: പ്രജില, പ്രവിത.മരുമക്കൾ: ശ്രീനിവാസൻ അരിക്കുളം (എ.എസ്സ്.ഐ കൊയിലാണ്ടി), ബിനീഷ് മുചുകുന്ന് (എക്സ്.ആർമി) സഹോദരങ്ങൾ: കുഞ്ഞി അമ്മാളു അമ്മ, .ഗോപാലൻ നായർ, പരേതരായ ലക്ഷ്മിക്കുട്ടി അമ്മ, പത്മാവതി അമ്മ.

Advertisement
Advertisement