പയ്യോളി നഗരസഭ എട്ടാംഡിവിഷനില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും അനുമോദന സംഗമവും സംഘടിപ്പിച്ചു.


പയ്യോളി: നഗരസഭ എട്ടാം ഡിവിഷന്‍ വികസന സമിതിയും ഡോ:ചന്ദ്രകാന്ത് മലബാര്‍ നേത്രാലയ കോഴിക്കോടിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യനേത്ര പരിശോധന ക്യാമ്പും അനുമോദന സംഗമവും സംഘടിപ്പിച്ചു. വാര്‍ഡ് പരിധിയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ ഉപഹാരം നല്‍കി ആദരിച്ചു .

അയനിക്കാട് വെല്‍നസ് സെന്റെറില്‍ നടന്ന പരിപാടി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. ഹരിദാസ് ഉദ്ഘാടനം ചെയ്തു. എട്ടാം ഡിവിഷന്‍ കൗണ്‍സിലര്‍ കെ. ടി. വിനോദ് അധ്യക്ഷത വഹിച്ചു. ഉപഹാര സമര്‍പ്പണം പയ്യോളി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.ബി. സജീവന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അന്‍വര്‍ കായിരികണ്ടി, പുര റസിഡന്‍സ് പ്രസിഡണ്ട് എന്‍.കെ. സത്യന്‍, മുന്‍ വാര്‍ഡ് മെമ്പര്‍ ശോഭന വെള്ളിയോട്ട്, ഡോ: ചന്ദ്രകാന്ത് എന്നിവര്‍ സംസാരിച്ചു . വടക്കേടത്ത് രവി സ്വാഗതവും കെ.പി. ഷൈനു നന്ദിയും പറഞ്ഞു.