പട്ടികജാതി ക്ഷേമ സമിതി നന്തി മേഖലാ കൺവെൻഷൻ: പുതിയ ഭാരവാഹികളായി


Advertisement

നന്തി ബസാർ: പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) നന്തി മേഖല കൺവെൻഷൻ എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് ഏരിയാ പ്രസിഡൻ്റ് സുകുമാരൻ കെ അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ലിഗേഷ് കെ.ടി, ഏരിയാ ട്രഷറർ പ്രമോദ് കെ.എം എന്നിവർ സംസാരിച്ചു.

Advertisement

പുതിയ കമ്മറ്റി സെക്രട്ടറിയായി ടി.കെ ഭാസ്ക്കരൻ, പ്രസിഡൻറായി പി.ശശി, ട്രഷററായി ജനാർദ്ദനൻ പി.കെ, ജോയിന്റ് സെക്രട്ടറിയായി സന്ധ്യ കെ.എം, വൈസ് പ്രസിഡൻ്റായി വേലായുധൻ പി.വി.കെ എന്നിവരെ കൺവെൻഷൻ തിരഞ്ഞെടുത്തു.

പി.ശശിയുടെ അധ്യക്ഷതയിൽ നടന്ന കൺവെൻഷന് ടി.കെ.ഭാസ്ക്കരൻ സ്വാഗതവും, ജനാർദ്ദനൻ പി.കെ.നന്ദിയും പറഞ്ഞു.

Advertisement
Advertisement