ചിങ്ങപുരം സി.കെ.ജി.എച്ച്.എസിലെ അധ്യാപകനായിരുന്ന പതിയാരക്കര ടി.വി.നാരായണന്‍ അടിയോടി മാസ്റ്റർ അന്തരിച്ചു


Advertisement

പതിയാരക്കര: ചീനം വീട് യു.പി സ്‌ക്കൂള്‍, ചിങ്ങപുരം സി.കെ.ജി.എച്ച്.എസ് എന്നിവിടങ്ങളിലെ അധ്യാപകനായിരുന്ന പതിയാരക്കര ടി.വി നാരായണൻ അടിയോടി മാസ്റ്റർ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു.

Advertisement

പ്രചാരക് രത്ന, വിശിഷ്ട സേവാ സമ്മാൻ, വിശിഷ്ട ഹിന്ദി പ്രചാരക്, ഹിന്ദി സേവാ സമ്മാൻ, വൊക്കേഷണൽ എക്സലൻസ് അവാർഡ്, പ്രേംചന്ദ് അവാർഡ് തുടങ്ങിയ ഒട്ടേറെ ഹിന്ദി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.

Advertisement

തികഞ്ഞ ഗാന്ധിയനും വടകരയിലെ വിവേകാനന്ദ ഹിന്ദി കോളേജിൻ്റെ സ്ഥാപകനുമായിരുന്നു. ഭാര്യ: തങ്കമണി.

Advertisement

മക്കൾ: സന്തോഷ് കുമാർ (സതേൺ റെയില്‍വേ ചെന്നൈ), സതീഷ് ബാബു (അധ്യാപകൻ സി.കെ.ജി.എച്ച്.എസ് ചിങ്ങപുരം) സ്മിത (അധ്യാപിക, ചീനം വീട് യു.പി സ്‌ക്കൂള്‍).

മരുമക്കള്‍: യു.പി മുരളീധരൻ (റിട്ട. എക്സൈസ്), ബിന്ദു (അമൃത പബ്ലിക് സ്കൂൾ), ബിന്ദു ലത (അയ്യപ്പൻ കാവ് യു.പി സ്കൂൾ അയനിക്കാട്).