ചെന്നൈ-എഗ്മോര്‍ ട്രെയിന്‍ യാത്രക്കിടെ പയ്യോളിയില്‍വെച്ച് യാത്രക്കാരന് കുഴഞ്ഞുവീണ് അബോധാവസ്ഥയിലായി; യുവാവിനെ ആശുപത്രിയിലെത്തിച്ച് കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേന
കൊയിലാണ്ടി: ട്രെയിന്‍യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ കുഴഞ്ഞുവീണ തമിഴ്നാട് സ്വദേശിയായ മുഹമ്മദ് ഷാനിബിനെയാണ് ഫയര്‍ഫോഴ്സ് ആശുപത്രിയിലേക്ക് എത്തിച്ചത്.
രാവിലെ 10.45 ഓടെയായിരുന്നു സംഭവം. പയ്യോളിയില്വെച്ചാണ് ഷാനിബിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അപസ്മാരമുണ്ടാവുകയും തുടര്‍ന്ന് ബോധരഹിതനാവുകയുമായിരുന്നു. ഇയാളുടെ കൂടെ ആരുമുണ്ടായില്ല. ട്രയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഫയര്‍ഫോഴ്സ് ജീവനക്കാരനാണ് സ്റ്റേഷനില്‍ അറിയിപ്പ് കൊടുത്തത്.
തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും സേനാംഗങ്ങള്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്ക്കുകയും യാത്രക്കാരനെ ട്രെയിനില്‍ നിന്നും ഇറക്കി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഷാനിബ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ബോധം വീണ്ടെടുത്തെന്നും മറ്റ് പരിശോധനങ്ങള്‍ പുരോഗമിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
Summary: Passenger collapses unconscious at Payyoli during Chennai-Egmore train journey