താമരശ്ശേരി ചുരം എട്ടാം വളവിലെ അഴുക്കുചാലില്‍ ബസ് കുടുങ്ങി; ചുരത്തില്‍ ഭാഗിക ഗതാഗത തടസ്സം


താമരശ്ശേരി: ചുരം എട്ടാം വളവിന് സമീപം കെ എസ് ആര്‍ ടി സി ബസ്സ് അഴുക്ക് ചാലില്‍ കുടുങ്ങി. രാവിലെ 6.30 ഓടുകൂടിയാണ് സംഭവം. ചുരം കയറുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

തുടര്‍ന്ന് ചുരത്തില്‍ ഗതാഗത തടസ്സമുണ്ടായി. വണ്‍വേയായാണ് വാഹനങ്ങള്‍ നിലവില്‍ കടന്നു പോകുന്നത്.
ബാംഗ്ലൂരിലേക്ക് പോകുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്, കെ.എസ്.ആര്‍.ടി.സിയുടെ മെക്കാനിക്ക് സംഘവും, ക്രയിനും എത്തിചേര്‍ന്നതിനു ശേഷം മാത്രമേ ബസ് ഉയര്‍ത്തുകയുള്ളൂ.

നിലവില്‍ ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഗതാഗതം നിയന്ത്രിച്ചു വരുന്നു.