‘വെെദ്യുതി ഉത്പ്പാദനം നേരിൽകണ്ട് കൊയിലാണ്ടിക്കാർ’; ആരോ​ഗ്യമേളയിലെ പ്രദർശനത്തിൽ ഒന്നാമതെത്തി കെ.എസ്.ഇ.ബി


കൊയിലാണ്ടി: സ്വിച്ചിട്ടാൽ ലെെറ്റ് കത്തുമെന്ന് അറിയാമെങ്കിലും വെെദ്യുതി ഉത്പ്പാദിപ്പിക്കുന്നതെങ്ങനെയെന്ന കാര്യം കേട്ടറിവല്ലാതെ പലർക്കും അതിനെ കുറിച്ച് വലിയ ധാരണയൊന്നുമില്ല. എന്നാൽ പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആരോ​ഗ്യമേളയിലെത്തിയവർ ഇനി അങ്ങനെ ആയിരിക്കില്ല. വെെദ്യുതി ഉത്പ്പാദിപ്പിക്കുന്നതും കാറ്റാടി യന്ത്രങ്ങളുടെ പ്രവർത്തനമുൾപ്പെടെ പലതും അവര് നേരിട്ട് കണ്ട് മനസിലാക്കി കഴിഞ്ഞു.

കോമേഷ്യലും തീം സ്റ്റോളുകളും ഉൾപ്പെടെ 16 വിഭാ​ഗങ്ങളിലുള്ളവരുടെ സ്റ്റോളുകളാണ് ആരോ​ഗ്യമേളയിലുണ്ടായിരുന്നത്. ഇതിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റോളിനുള്ള പുരസ്ക്കാരം കൊയിലാണ്ടി കെ.എസ്.ഇ.ബി സബ്ഡിവിഷൻ സ്വന്തമാക്കി. മേളയ്ക്ക് വേണ്ടി തയ്യാറാക്കിയ വസ്തുക്കളാണ് കെ.എസ്.ഇ.ബിയെ മറ്റു സ്റ്റാളുകളിൽ നിന്ന് വ്യത്യസ്തമാക്കിയത്. വെെദ്യുതിയുടെ ഉത്പാദനം കാഴ്ചക്കാരിൽ കൗതുകമുണർത്തി. കേട്ടറിഞ്ഞ് മാത്രം പരിചയവുള്ളവയ അടുത്തറിയാനായതിന്റെ സന്തോഷത്തിലാണ് സ്റ്റാളിലെത്തിയവർ മടങ്ങിയത്.

സോളാർ പാക്കോയിൽ, റൂട്ടോഫ് സോളാർ പാനൽ, എൽ.ഇ.ഡി ബൾബുകളുടെ നിർമ്മാണം തുടങ്ങി നമ്മൾ ദിനംപ്രതി ഉപയോ​ഗിക്കുന്നവയും കെ.എസ്.ഇ.ബി ഉദ്യോ​ഗസ്ഥർ സന്ദർശകർക്ക് പരിചയപ്പെടുത്തി കൊടുത്തു. വെെദ്യുതിയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും അവയുടെ പ്രവർത്തന രീതികളും ജീവനക്കാർ വിശദീകരിച്ചു. പരിമിതമായ സമയത്തിനുള്ളിൽ ലഭ്യമായ സംവിധാനങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി 16 ഓളം സ്റ്റാളുകളിൽ നിന്നും ഒന്നാമതാവാൻ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞു.

Summary: panthalayani block arogyamela: KSEB came first in the exhibition at Arogya Mela