അരിക്കുളം കെ.പി.എം.എസ്.എമ്മില്‍ കലാമത്സരങ്ങള്‍ അരങ്ങേറും; പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് നാളെ സമാപനം
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് നാളെ സമാപനം. അരിക്കുളം കെ.പി.എം.എസ്.എം സ്‌കൂളില്‍ നാളെ നടക്കാനിരിക്കുന്ന കലാമത്സരങ്ങളോടെ കേരളോത്സവ പരിപാടികള്‍ അവസാനിക്കും.
കഴിഞ്ഞ പത്തുദിവസമായി ബ്ലോക്കിലെ വിവിധയിടങ്ങളില്‍ നടന്ന കലാ കായിക മത്സരങ്ങളില്‍ അഞ്ച് പഞ്ചായത്തുകളില്‍ നിന്നായി നിരവധിപേര്‍ പങ്കെടുത്തു. സമാപന സമ്മേളനം കുട്ടികളുടെ രാഷ്ട്രപതിയായി ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട ജ്യോതിക ഉദ്ഘാടനം ചെയ്യും. നാളെ വൈകുന്നേരം അഞ്ച് മണിക്കാണ് പരിപാടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് അധ്യക്ഷത വഹിക്കും.
ഡിസംബര്‍ അഞ്ചിനാണ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ മത്സരങ്ങള്‍ ആരംഭിച്ചത്. ക്രിക്കറ്റ്, അത്‌ലറ്റിക്‌സ്, ഷട്ടില്‍, കബഡി, ഫുട്‌ബോള്‍, നീന്തല്‍, വടംവലി, പഞ്ചഗുസ്തി, വോളീബോള്‍ തുടങ്ങിയ കായിക മത്സരങ്ങളും രചന മത്സരങ്ങളും ക്വിസ്, മെഹന്തി മത്സരങ്ങളും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.