കത്താൻ സാധ്യതയുള്ള ദ്രാവകവുമായി യാത്ര, ലീക്കും മണവും വന്നതോടെ റോഡ്സെെഡിൽ ഒതുക്കി; നന്തിയില്‍ ടാങ്കര്‍ ലോറി ലീക്കായത് പരിഭ്രാന്തി സൃഷ്ടിച്ചു
മൂടാടി: നന്തിയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് ദ്രാവകം ലീക്കാവുകയും മണം പരക്കുകയും ചെയ്തതോടെ ജനങ്ങല്‍ പരിഭ്രാന്തിയിലായി. കൊച്ചിയില്‍ നിന്നും ഗുജറാത്തിലേക്ക് ബ്യുട്ടെയില് അക്രിലേറ്റ് എന്ന കത്താന്‍ സാധ്യതയുള്ള ദ്രാവകവുമായി യാത്ര തിരിച്ച ടാങ്കറില്‍ നിന്ന് ദ്രാവകം ലീക്കാകുന്നത് നന്തി ടൗണിലെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഉടന്‍ വാഹനം ഒതുക്കിയിടുകയും പോലീസിലും കൊയിലാണ്ടി അഗ്നി രക്ഷാ നിലയത്തിലും അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ ടാങ്കറിന്റെ അടി ഭാഗത്തെ നട്ട് ലൂസായതാണ് ലീക്കിനു കാരണമെന്ന് കണ്ടെത്തുകയും അത് അടക്കുകയുമായിരുന്നു. അപകട സാധ്യതയില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് വാഹനത്തെ പോകാന്‍ അനുവദിച്ചത്.
സ്റ്റേഷന് ഓഫീസര്‍ സി.പി. ആനന്ദിന്റെ നേതൃത്വത്തില്‍. പ്രദീപ്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ബി. ഹേമന്ത്, ഇ.എം. നിധി പ്രസാദി, എം.വി. ശ്രീരാഗ്, പി.കെ. റിനീഷ്, ഹോംഗാര്‍ഡ് സോമകുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.