പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാവിവല്‍ക്കരിക്കാന്‍  സംഘപരിവാർ ശ്രമിക്കുന്നുവെന്ന് ആരോപണം; ജനകീയ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ച് പാലോറ സ്‌കൂള്‍ ജനസംരക്ഷണ സമിതി


ഉളേള്യരി: പാലോറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ജനകീയ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ച് പാലോറ സ്‌കൂള്‍ ജനസംരക്ഷണ സമിതി. ജനുവരി മാസത്തില്‍ നടന്ന രാമക്ഷത്ര ഉദ്ഘാടനത്തോടനുബന്ധിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രസാദം വിതരണം ചെയ്തു എന്നാരോപിച്ചാണ് ജനകീയ മാര്‍ച്ച് നടത്തിയത്.

പുറമേ നിന്നും വന്ന ആര്‍.എസ്. എസ് പ്രവര്‍ത്തകര്‍ സ്‌കൂള്‍ പ്രവൃത്തി ദിവസത്തില്‍ ഹെഡ്മാസ്റ്റര്‍ക്കും ആര്‍.എസ്.എസ് അനുകൂല അധ്യാപകര്‍ക്കും പ്രസാദം  വിതരണം ചെയ്തുവെന്നും അധ്യാപകര്‍ മറ്റ്  അധ്യാപകര്‍ക്കും പ്രസാദം വിതരണം ചെയ്‌തെന്നും ജനകീയ സമിതിയുടെ അംഗം മുരുകേശന്‍ ഉളളിയേരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഈ കാര്യം അറിഞ്ഞതെന്നും ഇത്തരം പ്രവൃത്തികള്‍ സ്‌കൂളില്‍ വച്ച് നടത്താന്‍ പാടില്ലാത്തതാണെന്നും മുരുകേശന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മുരുകേശന്‍ ഉളേള്യരി, എം.വി. അരവിന്ദ്, സുധിന്‍ സുരേഷ്, പി.കെ. മജീദ്, നാസ് മാമ്പൊയില്‍ എന്നിവര്‍ പൊതുയോഗത്തില്‍ സംസാരിച്ചു.