മേളപ്പെരുപ്പത്തിന്റെ അഞ്ചാം ദിനം; കാണികളെ ആവേശഭരിതമാക്കി കൊല്ലം പിഷാരികാവിലെ കാഴ്ചശീവേലി, ഇന്നത്തെ പരിപാടികള്‍ എന്തൊക്കെയെന്ന് നോക്കാം


ഫോട്ടോ: വിനീതന്‍ പൊന്നാടത്ത്.

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന്റെ അഞ്ചാം ദിനമായ ഇന്ന് കാണികളെ ആവേശത്തിലാഴ്ത്തി കാഴ്ചശീവേലി മേളപ്രമാണം. രാവിലെ കല്ലൂര്‍ ഉണ്ണികൃഷ്ണന്‍ മാരാരുടെ നേതൃത്വത്തില്‍ നടന്ന മേളപ്രമാണത്തില്‍ നിരവധി ആളുകളാണ് പങ്കെടുത്തത്.

രാവിലത്തെ കാഴ്ചശീവേലിയ്ക്ക ശേഷം 9.30 ന് ഓട്ടന്‍ തുളളല്‍, 10.30 മുണ്ടക്കല്‍ ദേവി സംഘത്തിന്റെ നാരായണീയ പാരായണം എന്നിവ നടന്നു. വൈകീട്ട് കലാനിലയം ഉദയന്‍ നമ്പൂതി അവതരിപ്പിക്കുന്ന കാഴ്ചശീവേലി മേളപ്രമാണം അരങ്ങേറും.

രാത്രി 7 മണിക്ക് ആറണോട്ടുകര ശിവന്‍ അവതരിപ്പിക്കുന്ന തായമ്പകയും ചൂരക്കാട്ടുകര ശ്രീദുര്‍ഗാ തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകം ‘ഹിരണ്യന്‍’ എന്നിവ അരങ്ങേറും.