പരിശോധനയും ലാബ് ടെസ്റ്റുകളും സൗജന്യം, ക്യാമ്പിലേക്കെത്തിയത് നിരവധി പേർ; മെ​ഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് പള്ളിക്കര പാലിയേറ്റിവ് കെയർ സെൻ്റർ


Advertisement

തിക്കോടി: പള്ളിക്കര പാലിയേറ്റിവ് കെയർ സെൻ്ററിന്റെ നേതൃത്വത്തിൽ ജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മലബാർ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ” വിഭാഗത്തിൻ്റെയും മെട്രോ ക്ലിനിക് ആൻഡ് ലബോറട്ടറി തിക്കോടി പഞ്ചായത്തിൻ്റെയും സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു.

Advertisement

ജനറൽ മെഡിസിൻ, അസ്ഥിരോഗം, നേത്രരോഗം, ദന്തരോഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ പരിശോധന നടത്തി. സൗജന്യമായി മരുന്ന് വിതരണവും നൽകി. മെട്രോ ക്ലിനിക്ക് ആൻഡ് ലാബിന്റെ നേതൃത്വത്തിൽ സൗജന്യ ലാബ് പരിശോധനയും നടത്തി.മലബാർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് സ്റ്റുഡൻസ് കൗൺസിലിൻ്റെവളണ്ടിയർ സംഘമായ പ്രവേഗയുടെ സേവനവും ക്യാമ്പിൽ ലഭിക്കുകയുണ്ടായി.

Advertisement

ചടങ്ങിൽ വി.വി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. കൃഷ്ണ രാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ.ശ്രീനിവാസൻ, പുതുക്കുടി ഹമിദ്, വാർഡ് മെമ്പർമാരായ ഷീബ പുൽപാണ്ടി, ദിബിഷ എന്നിവർ സംസാരിച്ചു. സുധിർ ബാബു സ്വാഗതവും ദിനേശ് പൊയിൽ നന്ദിയും പറഞ്ഞു.

Advertisement

Summary: Pallikkara Palliative Care Center organized free mega medical camp