Tag: Pallikkara

Total 4 Posts

പള്ളിക്കരയിലെ റോഡിലെ മണ്‍കൂനകള്‍ ഇനി യാത്രക്കാര്‍ക്ക് തടസമാകില്ല; ശക്തമായ മഴയിലും യാത്രാദുരിതം പരിഹരിക്കാനിറങ്ങി എം.എസ്.എഫ് പ്രവര്‍ത്തകര്‍

പള്ളിക്കര: ശക്തമായ മഴയ്ക്കിടയിലും കര്‍മ്മനിരതരായി പള്ളിക്കരയിലെ യാത്രാ ദുരിതം പരിഹരിക്കാനായി എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. കിഴൂര്‍ – നന്തി റൂട്ടില്‍ ഹൈവേയില്‍ യാത്രാ ബുദ്ധിമുട്ട് ഉണ്ടാവുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ കടന്ന് പോകുവാന്‍ ഉപയോഗിക്കുന്ന വഴിയില്‍ ദിവസങ്ങളായി മണ്‍ കൂനകള്‍ കെട്ടികിടന്ന് യാത്രാ ഏറെ ബുദ്ധിമുട്ടായിരിക്കുകയായിരുന്നു. നിരവധി അപകടങ്ങള്‍ പ്രസ്തുത സ്ഥലത്ത് നടന്നു. അധികാരികള്‍ തിരിഞ്ഞു നോക്കാതെ

തിക്കോടി പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി

  Update: കുട്ടി ജൂണ്‍ അഞ്ചിന് വീട്ടില്‍ തിരിച്ചെത്തിയതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.  തിക്കോടി: പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി. മാധവന്‍ചേരി നിഹാലിനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. നീലയും വെള്ളയും നിറമുള്ള കള്ളി ഷര്‍ട്ടാണ് ധരിച്ചിരുന്നത്. ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. നിഹാലിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി

പരിശോധനയും ലാബ് ടെസ്റ്റുകളും സൗജന്യം, ക്യാമ്പിലേക്കെത്തിയത് നിരവധി പേർ; മെ​ഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് പള്ളിക്കര പാലിയേറ്റിവ് കെയർ സെൻ്റർ

തിക്കോടി: പള്ളിക്കര പാലിയേറ്റിവ് കെയർ സെൻ്ററിന്റെ നേതൃത്വത്തിൽ ജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മലബാർ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ” വിഭാഗത്തിൻ്റെയും മെട്രോ ക്ലിനിക് ആൻഡ് ലബോറട്ടറി തിക്കോടി പഞ്ചായത്തിൻ്റെയും സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. ജനറൽ മെഡിസിൻ,

പള്ളിക്കരയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

തിക്കോടി: പള്ളിക്കരയില്‍ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. പൊന്നാരിപ്പാലം മുയാര്‍കണ്ടി ഭഗവതി ക്ഷേത്രത്തിലാണ് മോഷണം. വെള്ളിയാഴ്ച ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നിരുന്നു. ക്ഷേത്ര കവാടത്തിന് സമീപമുള്ള ഭണ്ഡാരമാണ് ശനിയാഴ്ച രാത്രി കുത്തിത്തുറന്ന് മോഷണം നടത്തിയത്. ക്ഷേത്രം ഭാരവാഹികള്‍ പയ്യോളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുകയാണ്.