250 ഓളം പേര്‍ക്ക് പരിചരണം, ഹോം കെയര്‍, ഫുഡ് കിറ്റ് വിതരണം.. സാന്ത്വന പരിചരണ രംഗത്ത് ഇനിയും ചെയ്യാനേറെ, കീഴരിയൂരിലെ കൈന്‍ഡ് ഫൗണ്ടേഷകീഴിലുള്ള പാലിയേറ്റീവ് കെയര്‍ ഇനി പുതിയ കെട്ടിടത്തില്‍


കീഴരിയൂര്‍: മാറാവ്യാധികള്‍ പിടിപെട്ട് ദുരിതമനുഭവിക്കുന്ന ഇരുന്നൂറ്റി അമ്പതോളം പേര്‍ക്ക് പരിചരണം നല്‍കി വരുന്ന കീഴരിയൂര്‍ കൈന്‍ഡ് ഫൗണ്ടേഷന്റെ കീഴിലുള്ള പാലിയേറ്റീവ് കെയറിന് പുതിയ കെട്ടിടം ഒരുങ്ങി. കെട്ടിടത്തിന്റെ ഉദ്ഘാടന പരിപാടികളുടെ ഭാഗമായി കീഴരിയൂര്‍ സെന്ററില്‍ നിന്നാരംഭിച്ച വിളംബര ജാഥ ശാന്തി വയലില്‍ സമാപിച്ചു. കൈന്റ് രക്ഷാധികാരി കേളോത്ത് മമ്മു ഫ്‌ലാഗ് ഓഫ് ചെയ്തു പാലിയേറ്റീവ് കെയറിനു വേണ്ടി പഴയന അനന്തന്‍ സ്മാരക മന്ദിരം വിക്ടറി ഗ്രൂപ്പ് നിര്‍മിച്ചു നല്‍കിയതാണ്.

മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന പാലിയേറ്റീവ് സെന്ററില്‍ ആഴ്ചയില്‍ രണ്ട് ദിവസം ഡോക്ടര്‍ ഹോം കെയര്‍, അഞ്ച് ദിവസം നഴ്‌സസ് ഹോം കെയര്‍, ആറ് ദിവസം പ്രവര്‍ത്തിക്കുന്ന ഫിസിയോ തെറാപ്പി യൂണിറ്റ്, രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍, അര്‍ഹതപ്പെട്ടവര്‍ക്ക് ഫുഡ് കിറ്റ് വിതരണം തുടങ്ങിയ സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്. തണലുമായി സഹകരിച്ച് കമ്മ്യൂണിറ്റി സൈക്കാട്രി സെന്റര്‍ ഒക്ടോബര്‍ മാസം മുതല്‍ ആരംഭിക്കും. ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന പരിപാടികളില്‍ ഇന്ന് കൈന്റ് പരിചരണം നല്‍കി വരുന്നവരുടേയും പരിചാരകരുടേയും വളണ്ടിയര്‍മാരുടെയും സംഗമം പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ശശി പാറോളി അധ്യക്ഷത വഹിക്കും. എഴുത്തുകാരി സി.എച്ച് മാരിയത്ത്, മജിഷ്യന്‍ ശ്രീജിത്ത് വിയ്യൂര്‍, കാട്ടുകണ്ടി കുഞ്ഞബ്ദുള്ള എന്നിവര്‍ അതിഥികളായും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും ചടങ്ങിന് ആശംസയും അര്‍പ്പിക്കും. രമേശന്‍ മനത്താനത്ത് സ്വാഗതവും എംജീഷ് നന്ദിയും രേഖപ്പെടുത്തും. വിവിധ കലാകാരന്‍മാര്‍ സംഗമത്തില്‍ പങ്കെടുക്കും. രാത്രി ഏഴ് മണിക്ക് ഏറുമാടം ബാന്‍ഡ് കോഴിക്കോട് അവതരപ്പിക്കുന്ന ഖവാലി അരങ്ങേറും.

ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വടകര എം.പി.ഷാഫി പറമ്പില്‍ നിര്‍വഹിക്കും. കൈന്റ് ചെയര്‍മാന്‍ കെ.പ്രഭാകരകുറുപ്പ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുക്കും. വിക്ടറി ഗ്രൂപ്പ് പ്രെമോട്ടര്‍ ഇ.എം പവിത്രന്‍ സമര്‍പ്പണഭാഷണവും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പ്രൊഫ കല്‍പ്പറ്റ നാരായണന്‍ സ്‌നേഹ ഭാഷണവും നടത്തും.

വിവിധ യൂണിറ്റുകളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിര്‍മല, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.പി.ശിവാനന്ദന്‍, തണല്‍ ചെയര്‍മാന്‍ ഡോ. ഇദ്‌രീസ്, ഇന്ത്യയിലെ ആദ്യത്തെ പാലിയേറ്റീവ് വളണ്ടിയര്‍ വി.മീനകുമാരി, തെനങ്കാലയില്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഇസ്മായില്‍ തെനങ്കാനയില്‍ എന്നിവര്‍ നിര്‍വഹിക്കും. ചടങ്ങില്‍ സിവില്‍ സര്‍വീസ് ജേതാവ് ശാരിക.എ.കെ, റഹീസ് ഹിദായ എന്നിവര്‍ അതിഥികളായി പങ്കെടുക്കും. രാഷ്ട്രീയ നേതാക്കളായ അഡ്വ.കെ.പ്രവീണ്‍ കുമാര്‍, ബി.പി.ബബീഷ്, എസ്.പി.കുഞ്ഞമ്മദ്, അജയ് ആവള, കെ.ടി.എം കോയ, പ്രദീപന്‍ കണ്ണമ്പത്ത്, അമീന്‍ മുയിപ്പോത്ത് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.എം.രവീന്ദ്രന്‍, സുനീതാ ബാബു പഞ്ചായത്തംഗങ്ങളായ കെ.സി രാജന്‍, ഫൗസിയ കുഴുമ്പില്‍, ഗോപാലന്‍ കുറ്റോയത്തില്‍, ഡോ.രാജലക്ഷ്മി, കിപ്പ് ചെയര്‍മാന്‍ കെ.അബ്ദുള്‍ മജീദ്, നെസ്റ്റ് ജനറല്‍ സെക്രട്ടറി ടി.കെ.മുഹമ്മദ് യൂനസ്, ഡോ ഫര്‍സാന, കേളോത്ത് മമ്മു, മിസഹബ് കീഴരിയൂര്‍, നിസാര്‍ ചങ്ങരോത്ത്, രജിത.കെ.വി, മുഹമ്മദ് ഷാമില്‍.ടി തുടങ്ങിയവര്‍ ആശംസ അര്‍പ്പിക്കും. കൈന്റ് ജനറല്‍ സെക്രട്ടറി കെ.അബ്ദുറഹിമാന്‍ റിപ്പോര്‍ട്ടും സ്വാഗതം സംഘം ചെയര്‍മാന്‍ ഇടത്തില്‍ ശിവന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഷാനിദ്.എം.വി നന്ദിയും പ്രകാശിപ്പിക്കും.

Summary: Palliative care under Kind Foundation in Keezhriyur now in new building