വെയിലത്തും മഴയത്തും ജോലി ചെയ്യുന്ന കൊയിലാണ്ടിയിലെ പൊലീസുകാര്‍ക്ക് ആശ്വാസ കുടകളുമായെത്തി പാലക്കുളത്തെ യമ്മി ഫ്രൈഡ് ചിക്കന്‍


കൊയിലാണ്ടി: ടൗണില്‍, ശക്തമായ മഴയത്തും വെയിലത്തും സേവനം ചെയ്യുന്ന പോലീസ് ഉദ്യോസ്ഥര്‍ക്ക് ആശ്വാസമായി yummy ഫ്രൈഡ് ചിക്കന്‍ പാലക്കുളം കുടകള്‍ നല്‍കി. yummy കൊയിലാണ്ടിയുടെ പാര്‍ട്ട്ണര്‍ ജലില്‍ മൂസ കുടകള്‍ കൈമാറി. ട്രാഫിക് എസ്.ഐ എം.പി.രമേശന്‍ കുടകള്‍ ഏറ്റുവാങ്ങി.

ഗ്രേഡ് എസ്.ഐ. പ്രിത്വി രാജന്‍, സിവില്‍ പോലീസ് ഓഫീസര്‍ റിയാസ് അഹമ്മദ്, മഹേഷ് വി.എം എന്നിവര്‍ ചടങ്ങില്‍ പങ്കാളികളായി.