പയ്യോളി എ.ഇ.ഒ ഓഫീസ് സീനിയര്‍ സൂപ്രണ്ടിനെ ക്വാട്ടേര്‍സില്‍ മരിച്ച നിലയില്‍ കണ്ടെത്തി


പയ്യോളി: പയ്യോളി എ.ഇ.ഒ സീനിയര്‍ സൂപ്രണ്ടിനെ വാടക ക്വാട്ടേര്‍സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. തിരുവനന്തപുരം സ്വദേശി ബ്ലസ്ഡ് സിംഗ് (54) നെയാണ് തച്ചന്‍കുന്നിലെ വാടക ക്വാര്‍ട്ടേസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അബോധാവസ്ഥയില്‍ കണ്ടെത്തിയ ബ്ലസ്ഡ് സിംഗിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. സ്വദേശമായ തിരുവന്തപുരത്തേയ്ക്ക് പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം കൊണ്ടുപോകും. ഭാര്യ: സിന്ധു. മകള്‍ ബ്ലെസി.