ചലച്ചിത്ര-സാംസ്കാരിക പ്രവർത്തകൻ ചെലവൂര്‍ വേണു അന്തരിച്ചു


top1]

കോഴിക്കോട്: ചലച്ചിത്ര പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സാംസ്കാരിക പ്രവർത്തകൻ, ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായ ചെലവൂര്‍ വേണു അന്തരിച്ചു. എണ്‍പത് വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.

1971 മുതല്‍ കോഴിക്കോട്ടെ ‘അശ്വിനി ഫിലിം സൊസൈറ്റി’യുടെ ജനറല്‍ സെക്രട്ടറിയാണ്. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും, സംഘടനയുടെ മുഖമാസികയായ ‘ദൃശ്യതാളം’ എന്ന ചലച്ചിത്ര പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു.

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ചന്ദ്രിക വാരികയില്‍ ‘ഉമ്മ’ എന്ന സിനിമയ്ക്ക് നിരൂപണമെഴുതിയാണ് തുടക്കം. മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. പ്രശസ്ത സംവിധായകൻ ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രശസ്ത സിനിമ നിരൂപകന്‍ പ്രേംചന്ദ് സംവിധാനം ചെയ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.