പ്രശസ്ത ചിത്രകാരന്‍ പി.ശരദ് ചന്ദ്രന്‍ അന്തരിച്ചു


Advertisement

കോഴിക്കോട്: പ്രശസ്ത ചിത്രകാരന്‍ പി. ശരദ് ചന്ദ്രന്‍ കോഴിക്കോട് അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു. എരഞ്ഞിപ്പാലത്തെ വീട്ടില്‍ രാവിലെയായിരുന്നു അന്ത്യം.

Advertisement

റിച്ചാര്‍ഡ് ആറ്റന്‍ ബറോയുടെ ഗാന്ധി സിനിമയ്ക്ക് വേണ്ടി ഒരുക്കിയ പോസ്റ്ററുകള്‍ വളരെയേറെ ശ്രദ്ധ നേടിയിരുന്നു. നിരവധി പരസ്യങ്ങള്‍ക്കായി ചിത്രങ്ങളും ഡിസൈനും നിര്‍വ്വഹിച്ചിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് നാലിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

Advertisement

അന്താരാഷ്ട്ര ഇടങ്ങളില്‍ അറിയപ്പെടുന്ന മലയാള ചിത്രകാരനാണ് അദ്ദേഹം. ഓയില്‍ കളര്‍, അക്രിലിക്, ചാര്‍ക്കോള്‍ എന്നീ എല്ലാ മാധ്യമങ്ങളിലും ഒരേ പോലെ പ്രാഗത്ഭ്യം തെളിയിച്ച ചിത്രകാരനാണ്.

1964ല്‍ ബോംബെയില്‍ എത്തിയ അദ്ദേഹം ടുബാക്കോ കമ്പനിയില്‍ ആര്‍ട്ട് ഡയറക്ടറായി പിന്നീട് ഓര്‍ബിറ്റ് എന്ന പേരില്‍ പരസ്യ ഏജന്‍സി തുടങ്ങി. പനാമ സിഗരറ്റിന്റെ പാക്കറ്റുകള്‍ ആകര്‍ഷകമായി രൂപകല്‍പ്പന ചെയ്തത് ശരദ് ചന്ദ്രനാണ്.