പയ്യോളിയിലെ വര്‍ണം സ്റ്റുഡിയോ ഉടമ ചന്ദ്രന്‍ കണ്ടിയില്‍ സി.കെ സുരേഷ് ബാബു അന്തരിച്ചു


പയ്യോളി: പയ്യോളി ബീച്ച് റോഡിലെ വര്‍ണം സ്റ്റുഡിയോ ഉടമ ചന്ദ്രന്‍ കണ്ടിയില്‍ സി.കെ സുരേഷ് ബാബു അന്തരിച്ചു. എ.കെ.പി.എ മുൻ ജില്ലാ പ്രസിഡണ്ടും, സി.ഒ.സി എ സ്ഥാപക നേതാവും രക്ഷാധികാരിയുമായിരുന്നു.

അച്ഛൻ: പരേതനായ ചന്ദ്രൻ കണ്ടിയിൽ കുമാരൻ. അമ്മ: പരേതയായ ദേവി.

ഭാര്യ: പ്രേമലത. മകൻ: അതുൽ സുരേഷ് (ആർക്കൈവ്സ് വകുപ്പ് കോഴിക്കോട്).

സഹോദരങ്ങൾ: അജിത ഇരിങ്ങൽ (റിട്ട: മൃഗസംരക്ഷണ വകുപ്പ്), ശോഭന (മണത്തണ), പരേതനായ സുനിൽകുമാർ.

സഞ്ചയനം: വ്യാഴാഴ്ച