കൊരയങ്ങാട് സ്വദേശിയുടെ വീട്ടിൽ മോഷണം; പതിനായിരം രൂപയോളം വിലവരുന്ന അലങ്കാര മത്സ്യങ്ങൾ നഷ്ടപ്പെട്ടു


Advertisement

കൊയിലാണ്ടി: കൊരയങ്ങാട് സ്വദേശിയുടെ വീട്ടിൽ കയറി അലങ്കാര മൽസ്യങ്ങൾ മോഷ്ടിച്ചു. കൊരയങ്ങാട് അമ്പാടി റോഡിലെ ഇല്ലത്ത് പ്രേമദാസൻ്റെ വീട്ടിലാണ് മോഷണം സംഭവിച്ചത്. അക്വേറിയത്തിലുണ്ടായിരുന്ന മത്സ്യങ്ങളാണ് മോഷണം പോയത്.

Advertisement

ഏകദേശം പതിനായിരം രൂപയോളം വിലവരുന്നതാണ് മത്സ്യങ്ങളാണ് നഷ്ടമായത്. ഇതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അമ്പാടി റോഡിൽ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും മാതൃകാ റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Advertisement
Advertisement