പച്ചോല വല്ലങ്ങളില്‍ പോസ്റ്ററുകള്‍ സ്ഥാപിച്ച് വിദ്യാര്‍ഥികള്‍; റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് ‘പ്രകൃതി സൗഹൃദ വിദ്യാലയം’ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു
കോഴിക്കോട്: റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകൃതിസൗഹൃദ വിദ്യാലയം എന്ന വിഷയത്തെ അധികരിച്ച് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ പോസ്റ്റര്‍ രചന മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ശാസ്ത്രോത്സവം നടക്കുന്ന നാലു സ്കൂളുകളിലും പച്ചോല കൊണ്ടുണ്ടാക്കിയ വല്ലങ്ങള്‍ സ്ഥാപിച്ച് അതിനോടൊപ്പം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ സ്ഥാപിച്ചു.
കൊയിലാണ്ടി എ.ഇ.ഒ. കെ.പി.ഗിരീഷ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പ്രസ് ക്ലബ് പ്രസിഡണ്ട് രാജേഷ് കീഴരിയൂര്‍, എച്ച്.എം.ഫോറം കണ്‍വീനര്‍ ഷാജി എന്‍.ബലറാം, കെ.യു.ടി.എ ജില്ലാ പ്രസിഡണ്ട് റഫീഖ് മായനാട്, രൂപേഷ് കുമാര്‍.എം, കെ.കെ.ശ്രീഷു, ലത്തീഫ് കവലാട്, ഷര്‍ഷാദ്.കെ.പി എന്നിവര്‍ സംസാരിച്ചു.
ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി ചെയര്മാന് കെ.എം.നജീബിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ റഷീദ് പുളിഞ്ചേരി സ്വാഗതവും സി.കെ.മുസ്തഫ അമീന് നന്ദിയും രേഖപ്പെടുത്തി.