മഴ കനക്കും; കോഴിക്കോട് അടക്കം എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


Advertisement

കോഴിക്കോട്: കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ മിക്കയിടത്തും വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥിതിയാണ്. ദേശീയപാത പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിലും വെള്ളക്കെട്ട് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്.

Advertisement

ഇന്നും ഉച്ച തിരിഞ്ഞ് മഴ മുന്നറിയിപ്പില്‍ മാറ്റം വന്നിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് തന്നെ തുടരും. പത്തനംതിട്ടയില്‍ മൂന്ന് ദിവസത്തേക്ക് റെഡ് അലര്‍ട്ട് തന്നെയായിരിക്കും. അതേസമയം ആലപ്പുഴയിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Advertisement

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ പോലുള്ള അപകടങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിലുള്ളവര്‍ അതീവജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ക്കുള്ള വിലക്കും തുടരുകയാണ്.

Advertisement